വിദ്യാശ്രീ പദ്ധതി ; കേടുവന്ന ലാപ്ടോപ്പുകൾ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് നൽകിയ ലാപ്ടോപ്പുകളിൽ കേടുവന്നവ തിരിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അറിയിച്ചു. വിതരണത്തിൽ താമസം വരുത്തിയ കമ്പനികൾക്കെതിരെ കർശന നടപടിക്കും നിർദേശം നൽകി. ലാപ്ടോപ് വാങ്ങാൻ കെ.എസ്.എഫ്.ഇ വഴി വായ്പ എടുത്തവരിൽ നിന്ന് പിഴ പലിശ ഈടാക്കാൻ പാടില്ലെന്ന നിർദേ‌ശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

സ്റ്റാർട്ട് അപ് സംരംഭമായ കൊക്കോണിക്സിന്റെ 461 ലാപ്ടോപ്പുകൾ മാറ്റി നൽകിയിട്ടുണ്ട്. അമ്പത്തിയേഴ് കംപ്യൂട്ടറുകളുടെ പ്രശ്നം ഇനി പരിഹരിക്കേണ്ടതായുണ്ട്. കൊക്കോണിക്സിന്റെ ലാപ്ടോപ്പുകൾ ഓൺ ആകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. പലർക്കും കംപ്യൂട്ടർ ഉപയോ​ഗിക്കാൻ കഴിയുന്നില്ലെന്ന വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ കേടായ കംപ്യൂട്ടറുകൾ തിരിച്ചെടുക്കാൻ നിർദേശം നൽകുകയായിരുന്നു. അതേസമയം പവർ സ്വിച്ചിന് മാത്രമാണ് പ്രശ്നമെന്നും ലാപ്ടോപ്പുകൾ മാറ്റി നൽകുമെന്നും കൊക്കോണിക്സ് കമ്പനി അറിയിച്ചിരുന്നു. 2130 ലാപ്ടോപ്പുകളാണ് കമ്പനി ആകെ വിതരണം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...