ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർഥികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടയമംഗലത്ത് ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്തും ശിഖയും ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കിനെ മറികടക്കുമ്പോഴായിരുന്നു അപകടം. രാവിലെ എട്ട്മണിയോടെ ചടയമംഗലം നെട്ടേത്തറയിൽ വെച്ചായിരുന്നു അപകടം. അഭിജിത്തും ശിഖയും സഞ്ചരിച്ചിരുന്ന ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഓവർടേക്ക് ചെയ്യുന്നതിനിടിയിൽ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു

റോഡിലേക്ക് തെറിച്ചു വീണ് തലയോട്ടി പൊട്ടിയ ശിഖ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അഭിജിത്ത് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് അമിത വേഗതയിലായിരുന്നുവെന്നും അഭിജിത്തിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. 19 വയസ്സുള്ള അഭിജിത്ത് പത്തനംതിട്ട മുസ്‍ലിയാർ കോളേജിലെ ബിബിഎ വിദ്യാർഥിയാണ്. തട്ടത്തുമല വിദ്യ ആർട്‌സ് ആൻഡ് സയൻസ് ടെക്‌നോളജിയിലെ രണ്ടാംവർഷ എഞ്ചിനിയറിങ് വിദ്യാർഥിയാണ് ഇരുപതുകാരിയായ ശിഖ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...