സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതിനാൽ 65 കിലോമീറ്റർ കാൽനടയായി മാർച്ച് നടത്തി വിദ്യാർത്ഥിനികൾ

For full experience, Download our mobile application:
Get it on Google Play

ഇറ്റാനഗർ: സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതിനാൽ സഹികെട്ട് 65 കിലോമീറ്റർ കാൽനടയായി മാർച്ച് നടത്തി വിദ്യാർത്ഥിനികൾ. 90-ഓളം വിദ്യാർഥിനികളാണ് ഒരു രാത്രി മുഴുവൻ നടന്നത്. അരുണാചൽ പ്രദേശിലെ പക്കെ കെസാങ് ജില്ലയിലെ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. 90 വിദ്യാർഥികളാണ് 65 കിലോമീറ്റർ കാൽനട ജാഥ നടത്തിയത്. ഞായറാഴ്ച നയാങ്നോ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച മാർച്ച് തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ആസ്ഥാനമായ ലെമ്മിയിലെത്തിയത്. പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികൾ പ്രതിഷേധിച്ചത്.

‘അധ്യാപകരില്ലാത്ത വിദ്യാലയം വെറുമൊരു കെട്ടിടം മാത്രമാണ്’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെയോ സ്കൂൾ അധികൃതരെയോ അറിയിക്കാതെയാണ് വിദ്യാർഥിനികൾ മാർച്ച് നടത്തിയതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...