ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം : പഴകുളം മധു എം.എൽ.എ.

For full experience, Download our mobile application:
Get it on Google Play

റാന്നി : ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് അഡ്വ.പഴകുളം മധു എം.എല്‍.എ. പറഞ്ഞു. ലോക മാനസികാരോഗ്യ ദിനാചരണത്തിന്‍റെ ഭാഗമായി കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന ‘തൂഫാൻ’ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍റെ സമഗ്ര ആരോഗ്യത്തിൽ മാനസികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ലഹരി വസ്തുക്കളുടെ ഉപയോഗം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണം അനിവാര്യമാണ്.

ആരോഗ്യകരമായ ജീവിതശൈലിയും ലഹരി മുക്തമായ സമൂഹവും ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികളുടെ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്‍റ് ഡോ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഡോ.ബോബി ചെറിയാൻ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ഡോ.ജ്യോതിന്ദ്രൻ, ഡോ.എൽവിൻ, ഡോ.ജെയ്സൺ, റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ.അഞ്ജന എസ്., ഡോ.നിതിൻ സൂതൻ, സ്മിത സ്കറിയ എന്നിവർ പ്രസംഗിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനി അല്ല ; മസ്കിന് മറുപടിയുമായി കമൽഹാസൻ

0
ഡൽഹി : ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയം...

മാസപ്പടി-ഹവാല ആരോപണം ; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും

0
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി...

പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എൻ

0
വാഷിംഗ്‌ടൺ : പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു...

സംസ്ഥാനത്ത് ഇന്നും മഴയുണ്ടാകും ; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം,...