വെച്ചൂച്ചിറയിൽ ശുചിത്വ മേൽനോട്ടത്തിന് ഗ്രീൻ അംബാസഡർമാരായി 13 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: വെച്ചൂച്ചിറയിൽ ശുചിത്വ മേൽനോട്ടത്തിന് വിദ്യാർത്ഥികൾ ഗ്രീൻ അംബാസഡർമാരാകും. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ വെച്ചൂച്ചിറ ഗ്രീൻ വെച്ചൂച്ചിറ പദ്ധതിക്ക് മുന്നണിപ്പോരാളികളായിട്ടാണ് പഞ്ചായത്തിലെ നാല്, അഞ്ച് ക്ലാസ്സിലെ വിദ്യാർത്ഥികൾ രംഗത്തിറങ്ങുന്നത്. പഞ്ചായത്തിലെ 13 വിദ്യാലയങ്ങളിലെ വിദ്യാര്ഥികൾക്കാണ് ഗ്രാമ പഞ്ചായത്ത്‌ ഗ്രീൻ അംബാസഡർ പദവി നൽകിയത്. കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹരിത സഭയിൽ വിദ്യാർത്ഥികൾക്കുള്ള ഹരിത അംബാസഡർ തിരിച്ചറിയൽ കാർഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ ജെയിംസ് വിതരണം ചെയ്തു. വെച്ചൂച്ചിറ എണ്ണൂറാം വയൽ സി എം എസ് സ്കൂളിലെ കുട്ടികൾ തിരിച്ചറിയൽ കാർഡുകൾ ഏറ്റു വാങ്ങി.

റവ. സോജീ വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പൊന്നമ്മ ചാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷ എസ്. രമാ ദേവി, അംഗങ്ങളായ ഇ. വി. വർക്കി,ടി കെ രാജൻ, സജി കൊട്ടാരം, എലിസബത്ത് തോമസ്, പ്രസന്നകുമാരി, രാജി വിജയകുമാർ, എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ 13 വിദ്യാലയങ്ങളിലും പ്രത്യേക ഹരിത അസംബ്ലികൾ സംഘടിപ്പിച്ചു കൊണ്ടു വിദ്യാർത്ഥികളിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്ന പ്രവണത പൂർണ്ണമായും തടയുകയും ഗ്രീൻ അംബാസഡർമാരുടെ നേതൃത്വത്തിൽ പതിവായി മാലിന്യം വലിച്ചെറിയപ്പെടുന്ന ഇടങ്ങളിൽ പൂന്തോട്ടം നിർമ്മിച്ചു പരിപാലിക്കുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...