അടൂർ : ഇളമണ്ണൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഇത്തവണത്തെ ഓണത്തിന് പൂക്കളമൊരുക്കുന്നത് സ്കൂൾ വളപ്പിലെ ജണ്ട് മല്ലിയിൽ നിന്നുള്ള പൂക്കൾ കൊണ്ടുകൂടിയാകും. സ്കൂളിലെ രണ്ടേക്കറോളം വരുന്ന സ്ഥലത്ത് രണ്ടായിരത്തോളം ജണ്ടു മല്ലി തൈകളാണ് വിദ്യാർത്ഥികൾ നട്ടിരിക്കുന്നത്. ജണ്ടു മല്ലി തോട്ടത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ ആർ ഹരീഷ് നിർവഹിച്ചു. ഏനാദിമംഗലം കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് മാത്യു, വി എച്ച് എസ് പ്രിൻസിപ്പൽ പ്രീത വി, ഹെഡ്‌മിസ്ട്രസ് രാജശ്രീ എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി ആർ.എസ്, സ്റ്റാഫ് സെക്രട്ടറി എൻ കെ സതികുമാർ, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ ലക്ഷ്മി.ബി, ഫോറസ്ട്രി ക്ലബ് കോർഡിനേറ്റർ ഇന്ദു.വി, ജൈവവൈവിദ്ധ്യ ക്ലബ് കോർഡിനേറ്റർ ശ്രീജ വി, തുടങ്ങിയവർ പങ്കെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.