ശബരിമല വനത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി ദമ്പതികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ കുഞ്ഞു പിറന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല വനത്തില്‍ കുടിലുകെട്ടി താമസിച്ചിരുന്ന രണ്ട് ആദിവാസി കുടുംബത്തിലെ രാജിമോന്‍-സോമിനി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞു ജനിച്ചു. ഞായറാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ സോമിനിയെ ഊരില്‍ നിന്നും പ്രസവത്തിനായ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സാധാരണ പ്രസവത്തിന് ശേഷം സോമിനിയും കുഞ്ഞും ളാഹ മഞ്ഞത്തോട്ടിലെ വനത്തിലുള്ള കുടിലില്‍ തിരികെ എത്തി. റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴികാല-ജയശ്രീ ദാമ്പതികളുടെ ഏക മകള്‍ ആതിരയുടെയും അനന്തകൃഷ്ണന്റെയും വിവാഹത്തോടൊപ്പം അതേ മണ്ഡപത്തില്‍ തുല്യ പ്രാധാന്യത്തോടെയാണ് രാജിമോന്റെയും സോമിനിയുടെയും വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 ന് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ആയിരുന്നു വിവാഹം. അന്ന് പ്ലാപ്പള്ളി ഊരിലാണ് മാതാവ് ഓമനയ്‌ക്കൊപ്പം സോമിനി താമസിച്ചിരുന്നത്. ളാഹ മഞ്ഞത്തോട് ഊരിലെ മാധവന്റെ മകനാണ് രാജിമോന്‍. ഊരിന് പുറത്തെ ആദ്യ വിവാഹമെന്ന ഖ്യാതിയും ഇതിന് ഉണ്ടായി. ഊര് മൂപ്പന്‍ രാജുവാണ് ആചാരങ്ങള്‍ പ്രകാരം വിവാഹം നടത്തിയത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യത നേടാന്‍ സാനു മാഷ് ശ്രമിച്ചില്ല ; കവി സച്ചിദാനന്ദനെ...

0
തിരുവനന്തപുരം: പ്രൊഫ. എം കെ സാനു അനുസ്മരണ വേദിയില്‍ കവി കെ...

​സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും...

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി ; കർണാടകയിൽ അഞ്ച് വയസുകാരൻ മരിച്ചു

0
ബെംഗളൂരു: കര്‍ണാടകയില്‍ കുര്‍ക്കുറെ പാക്കറ്റില്‍ നിന്നുള്ള പ്ലാസ്റ്റിക് ടോയ് ബോള്‍ വിഴുങ്ങി...

പത്തനംതിട്ട ഡി.സി.സി നേതൃയോഗം ആഗസ്റ്റ് 4 ന് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം...

0
പത്തനംതിട്ട : ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഓഗസ്റ്റ് 4 ചൊവ്വാഴ്ച്ച...