Wednesday, April 16, 2025 9:42 am

കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി

For full experience, Download our mobile application:
Get it on Google Play

​​​​​തിരുവനന്തപുരം : ഒന്നു മുതല്‍ എട്ട് വരെയുളള ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി കേന്ദ്രീയ വിദ്യാലയം ഉത്തരവിറക്കി. ഈ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വര്‍ഷാന്ത്യ പരീക്ഷ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇടയ്ക്ക് വച്ച്‌ നിറുത്തിയിരുന്നു. ഒന്നും രണ്ടും ക്ലാസുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് മാസംതോറും നടത്തുന്ന പരീക്ഷകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റം നല്‍കും.

2019-2020 അദ്ധ്യയനവര്‍ഷത്തിലെ പരീക്ഷകളാണ് ഇതിനായി പരിഗണിക്കുന്നത്. മൂന്നു മുതല്‍ എട്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികളെ ഓരോ വിഷയത്തിനും ലഭിച്ച വെയിറ്റേജിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കുക. ഇതിന് പുറമേ ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അന്തിമ ഫലം ഇ ഗ്രേഡാണെങ്കിലും ഉയര്‍ന്ന ക്ലാസുകളിലേക്ക് പ്രവേശനം നല്‍കും. ഇവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ക്ലാസില്‍ വരാത്തവരെയും ഉയര്‍ന്ന ക്ലാസുകളിലേക്ക് കയറ്റിവിടും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു

0
രാജ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ...

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം സംഘടിപ്പിച്ചു

0
തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സര്‍ഗോത്സവം ഗ്രാമപഞ്ചായത്ത്...

അനധികൃതമായി എം സാന്‍ഡ് കടത്തിയ ടിപ്പര്‍ ലോറി പുളിക്കീഴ് പോലീസ് പിടികൂടി

0
തിരുവല്ല : അനധികൃതമായി എം സാന്‍ഡ് കടത്തിയ ടിപ്പര്‍ ലോറി...

മുർഷിദാബാദ് കലാപം ; ഝാർഖണ്ഡിലേക്ക് പലായനം ചെയ്ത് കുടുംബങ്ങൾ

0
കൊൽക്കത്ത: വഖഫ് ബിൽ ഭേദഗതിയുമായി ബന്ധപ്പെട്ട അക്രമം തുടരുന്ന പശ്ചിമബംഗാളിലെ മുർഷിദാബാദിൽനിന്ന്...