കടമ്മനിട്ട : നൂറു വർഷത്തിലധികം പഴക്കമുള്ള മരമുത്തശ്ശിയെ പരിസ്ഥിതി ദിനത്തിൽ ആദരിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയും കടമ്മനിട്ട ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്‍എസ്എസ് യൂണിറ്റും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം പ്രസ് ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷത വഹിച്ചു. മികച്ച മട്ടുപ്പാവ് കൃഷി സംസ്ഥാന അവാർഡ് ജേതാവ് പ്രിയ പി. നായർ മുഖ്യസന്ദേശം നൽകി. ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ ശാസ്ത്ര ക്വിസിന് നേതൃത്വം നൽകി.
സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് സബീർ, ആദിശങ്കരൻ, നന്ദജ എം. നായർ, സ്കൂൾ പ്രിൻസിപ്പൽ പി.വി.ഗീതാകുമാരി, പ്രധാനാധ്യാപിക ആർ.ശ്രീലത, അധ്യാപകരായ ജവഹർ ജമീൽ, ജിൻസ് ജോസഫ്, പ്രസന്ന കുമാർ, ശാസ്ത്രവേദി ഭാരവാഹികളായ ചേതൻ കൈമൾമഠം, ബിജു മലയിൽ, മനോജ് ഡേവിഡ് കോശി, ഗ്രാമപഞ്ചായത്ത് അംഗം എം.ആർ.രമേശ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു.