പാലക്കാട് : വിദ്യാര്‍ഥികളുടെ യാത്ര അവകാശങ്ങള്‍ ഇല്ലാതാക്കുന്ന രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നടപ്പാക്കരുതെന്നും വിദ്യാര്‍ഥി വിരുദ്ധമായ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിലെ കാമ്പസുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിക്ടോറിയ കോളജ് യൂനിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് കത്തിച്ചു. 17 വയസ്സ് വരെയുള്ള ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കണ്സെഷന് നല്‍കാവൂ എന്നതടക്കമുള്ള കമീഷന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് പ്രതിഷേധ സംഗമങ്ങള്‍ ചൂണ്ടിക്കാട്ടി.
രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണം ; പ്രതിഷേധം
RECENT NEWS
Advertisment