വ്യത്യസ്തമായി ചിന്തിക്കുവാനും പഠിക്കുവാനും വിദ്യാർത്ഥികൾക്ക് കഴിയണം ; രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വ്യത്യസ്തമായി ചിന്തിക്കുവാനും പഠിക്കുവാനും സാദ്ധ്യതകൾ കണ്ടെത്തുവാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവല്ല എം.എൽ.എ. അഡ്വ.വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയവർ, റാങ്ക് ജേതാക്കൾ, കലാ-കായിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവർ എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജീവിതത്തിലെ വെല്ലുവിളികളെ ധീരമായി നേരിടുന്നതിനും കഠിനാദ്ധ്വാനം, ആത്മാർത്ഥത, സത്യസന്ധത എന്നിവ ജീവിതശൈലിയാക്കി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ അധ്യക്ഷത വഹിച്ചു.

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തി. ഈ മത്സരാധിഷ്ഠിത സാഹചര്യത്തിൽ ജീവനെ ആദരിക്കുന്ന, മറ്റുള്ളവരെ കരുതുന്ന സമൂഹസൃഷ്ടി നമ്മുടെ ജീവിത മാർഗ്ഗമാകണമെന്ന് മെത്രാപ്പോലിത്താ വിദ്യാർത്ഥികളോട് പറഞ്ഞു. തൂഫാൻ വാരിയർ ആയി മെത്രാപ്പോലിതയെ പ്രഖ്യാപിച്ച മന്ത്രി മെത്രാപ്പോലീത്തയെ തൂഫാൻ ബാഡ്ജ് ധരിപ്പിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ചലച്ചിത്ര സംവിധായകൻ ബ്ലസി, മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി ടി. മാമ്മൻ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്.ലേഖ, എം.സലീം, ആർ.ഡി.ഡി. കെ സുധ., എസ്.സി.എസ്. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിജി മാത്യു സ്കറിയ, വി.ജ്യോതിഷ് ബാബു എന്നിവർ പ്രസംഗിച്ചു. അപ്പു ജോസഫ് ചാക്കോ മോട്ടിവേഷണൽ ക്ലാസ് നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...

കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ

0
തിരുവനന്തപുരം: കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരായ എതിർപ്പിൽ ഉറച്ച് നിൽക്കുന്നുവെന്ന് മന്ത്രി റോജി.എം. ജോൺ....

ട്രംപിന്റെ പുതിയ നിര്‍ദേശം: ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്ന് പേരിട്ടാലോ?

0
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന...

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി

0
കൽപ്പറ്റ: കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ തദ്ദേശ വകുപ്പ് മന്ത്രി...