കോന്നി : സി എഫ് ആർ ഡി യിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളിൽ കുറച്ച് പേർക്കെങ്കിലും സപ്ലൈക്കോ വഴി ജോലി ഉറപ്പാക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കോന്നി പെരിഞ്ഞോട്ടക്കൽ സി എഫ് ആർ ഡി കോളേജിൽ നടന്ന ബി എസ് സി എം എസ് സി വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങും ഭക്ഷ്യ മേളയുടെ ഉത്‌ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2008 ൽ ആരംഭിച്ച ഈ സഥാപനത്തിന് ഒട്ടേറെ പരിമിതികൾ ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഇടക്ക് എം ബി എ കോഴ്‌സുകൾ ആരംഭിക്കുവാൻ ആലോചന ഉണ്ടായിരുന്നു എങ്കിലും ഫുഡ് കോഴ്‌സുകൾ ആണ് വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണം ചെയ്യുന്നത് എന്ന് മനസിലാക്കി.
സി എഫ് ആർ ഡി കോളേജ് മേധാവിയുടെ സ്ഥിരം നിയമനം ഇല്ലാത്തത് ഓരോ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ സ്ഥിരം നിയമന സംവിധാനമുണ്ടാക്കും. നാല്പത് വിദ്യാത്ഥികൾക്കാണ് ബിരുദദാനം നൽകുന്നത്. മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് കോന്നി സി എഫ് ആർ ഡി യുടെ പ്രവർത്തനം വഴി വരുമാനം ലഭിച്ചിരിക്കുന്നത്.
ഭക്ഷ്യ ലാബിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സി എഫ് റ്റി കെ ലോഗോ അനാച്ഛാദനവും അക്കാദമിക്ക് അവാർഡുകളുടെയും മെഡലുകളുടേയും വിതരണവും മന്ത്രി നിർവ്വഹിച്ചു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ സഞ്ജീബ് പട്ട്ജോഷി ഐ പി എസ് ബിരുദദാന സന്ദേശം നൽകി. ആന്റോ ആന്റണി എം പി, അഡ്വ കെ യു ജെനീഷ് കുമാർ എം എൽ എ, സി എഫ് ആർ ഡി സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ രാജേഷ് ഡി തുടങ്ങിയവർ സംസാരിച്ചു.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]