ചെന്നൈ : ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. തമിഴ്‌നാട് കല്ലാക്കുറിച്ചിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. നാളെ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടേയും സഹപാഠികളുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ രണ്ട് അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് പെണ്‍കുട്ടി കുറിപ്പെഴുതി വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അധ്യാപകര്‍ തള്ളി. പെണ്‍കുട്ടിയോട് പഠിക്കാന്‍ പറയുക മാത്രമാണ് ചെയ്തതെന്നും അവര്‍ പോലീസിനെ അറിയിച്ചു. അതേസമയം അതേസമയം, കല്ലാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പോലീസ് ആകാശത്തേക്ക് വെടിവച്ചു.