Wednesday, July 3, 2024 8:32 am

ബസിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറി ; വനം വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബസിൽനിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കൊല്ലം പുഴമ്പള്ളി സജില മൻസിലിൽ ഷിഹാനെ(42)യാണ് പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എ. അനീഷ് അറസ്റ്റുചെയ്തത്. വിദ്യാർഥിനികൾ സ്‌കൂൾവിട്ട് വീട്ടിലേക്ക് പൂക്കോട്ടുംപാടത്തുനിന്ന്‌ തേൾപാറ ബസിൽ പോകുന്നതിനിടയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഇതേ ബസിൽ ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഷിഹാൻ കുട്ടികളുടെ ഇടയിൽ കയറിനിന്ന് മോശമായ രീതിയിൽ പെരുമാറിയെന്നാണ് പരാതി. കുട്ടികൾ ഉടനെ പ്രതികരിക്കുകയും പരാതിപ്പെടുകയും ചെയ്തതോടെ നാട്ടുകാർ ഇടപെട്ടു.

തിങ്കളാഴ്ച അഞ്ചുമണിയോടെ ഉദ്യോഗസ്ഥനെതിരേ നടപടിയാവശ്യപ്പെട്ട് ഇയാൾ ജോലിചെയ്യുന്ന ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ തടിച്ചുകൂടി. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാൽ, നിലമ്പൂർ ഡിവൈ.എസ്.പി. ടി.എം വർഗീസ്, പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എ. അനീഷ് എന്നിവർ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വൈകീട്ടുതന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരിന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചിയിൽനിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 25 കോടി ; നഷ്ടം 20 കോടി

0
കൊച്ചി: സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ രണ്ട് മാസത്തിനിടെ കൊച്ചി സിറ്റി പരിധിയില്‍നിന്ന്...

തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി കേസ് : ഉടമകൾ പ്രതികൾ പോലീസ് പിടിയില്‍

0
മലപ്പുറം: തിരൂരങ്ങാടിയിലെ വ്യാജ ആര്‍.സി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. തിരൂരങ്ങാടി...

ചായ കുടിക്കുന്നതിനിടെ തർക്കം ; ആലുവയിൽ എഴുപതുകാരനെ കുത്തിക്കൊന്നു

0
എറണാകുളം: ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ്...

പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം കിട്ടിയതിന് തെളിവുണ്ട്...

0
മാന്നാർ : കലയുടെ ഭർത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും...