വൈപ്പിന്‍: ആഗോള താപനത്തിന്റെ ഫലമായി സമുദ്ര നിരപ്പ് ഉയരുന്നുവെന്ന പഠനവിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നെഞ്ചിടിപ്പോടെ ജീവിക്കുകയാണ് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപ് നിവാസികള്‍. പണ്ടൊരു പ്രളയത്തില്‍ ഉടലെടുത്ത ദ്വീപിന് ആഗോളതാപനത്തെ അതിജീവിക്കാനാകുമോ എന്നാണ് അവിടുത്തുകാരുടെ ഉത്കണ്ഠ. നേരത്തെ പുറത്തുവന്ന ചില പഠനങ്ങളില്‍ 2050 ആകുമ്പോഴേക്കും ദ്വീപ് കടലില്‍ മുങ്ങുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഉയരുന്ന സമുദ്രതാപനില അനുസരിച്ച് 2050 ന് മുമ്പേ തന്നെ അത് സംഭവിച്ചേക്കാമെന്ന് സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളിലൊന്നാണ് വൈപ്പിന്‍ ദ്വീപ്. 2,15000 ആണ് ഇവിടുത്തെ ജനസംഖ്യ.1341 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ് 25 കി.മീ. നീളവും ശരാശരി 3 കി.മീ. വീതിയുമുള്ള വൈപ്പിന്‍ ദ്വീപ്. വടക്ക് കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നു പോയതും വെറും പൊഴിയായിരുന്ന വൈപ്പിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെ തുടര്‍ന്നാണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കൊച്ചി കോട്ടപ്പുറം കായലുമാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.