ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ജനങ്ങൾ കാൻസറിനെ കരുതുന്നത്. എന്നാൽ പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിച്ച് സത്വര നടപടികളെടുത്താൽ രോഗം നിയന്ത്രണവിധേയമാകുമെന്നു പഠനം തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മരച്ചീനിയുടെ ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന കണ്ടെത്തൽ അർബുദ ചികിത്സയ്ക്ക് പുത്തൻ പ്രതീക്ഷ നൽകുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഈ ഇലകളുടെ കയ്പ്പിന് കാരണമായ സയനോജൻ എന്ന സംയുക്തം കാന്‍സറിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ലിനാമറിൻ, ലോട്ടോസ്ട്രാലിൻ എന്നീ ഘടകങ്ങളുടെ സംയുക്തമാണ് സയനോജൻ. ഇത് അർബുദ കോശത്തിന്റെ വളർച്ച തടഞ്ഞ് രോഗത്തെ തടയുമെന്നാണ് കണ്ടെത്തൽ. ഇസ്രയേല്‍ കമ്പനികയായ മൈകോബ്രാ സംയുക്ത ഗവേഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
കേന്ദ്രാനുമതി ലഭിച്ചയുടന്‍ മരുന്നിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മരച്ചീനിയുടെ ഇല ഭക്ഷണമാക്കുന്ന മൃഗങ്ങള്‍ കൂടുതലായി ചത്ത് പോകാൻ തുടങ്ങിയതോടെയാണ് ഇലകളെ പഠന വിധേയമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ വിശദമായ ഗവേഷണത്തിനുശേഷമാണ് മരിച്ചീനി ഇലകളുടെ ഈ സവിശേഷത കണ്ടെത്തുന്നത്. മരച്ചീനി ഇലയുടെ കയ്പ്പിന് കാരണമായ സൈനോജന്‍ എന്ന രാസവസ്തുവിനെ പഠനത്തിന്റെ ഭാഗമായി വേർതിരിച്ചെടുത്തിരുന്നു. ഇത് എവിടെ നിന്ന് വന്നു എന്ന അന്വേഷണത്തിലൂടെയാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സംയുക്തം ഇലയിലുള്ളതായി കണ്ടെത്തിയത്. ഈ കാര്യം ഇസ്രയേലി ശാസ്ത്രജ്ഞര്‍ മുൻപ് കണ്ടെത്തിയതാണെങ്കിലും ഇലയില്‍ നിന്നും സൈനോജനെ വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ അന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സംയുക്തം കാന്‍സര്‍ സെല്ലുകളില്‍ പരീക്ഷിച്ചപ്പോഴാണ് ഇതിന്റെ പ്രതിരോധം മനസിലായത്. ശ്വാസകോശ അര്‍ബുദ കോശങ്ങളിലും ബ്രെയിന്‍ ട്യൂമര്‍ കോശങ്ങളിലും സംയുക്തം പരീക്ഷിച്ചപ്പോൾ അര്‍ബുദ കോശങ്ങള്‍ നശിക്കുന്നതായി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഐ സി എ ആര്‍ അനുമതി കിട്ടിയാൽ ഇത് സംബന്ധിച്ചുള്ള കൂടുതൽ പഠനങ്ങൾ തുടങ്ങും. അർബുദത്തെ കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും മരച്ചീനി ഇലകൾക്ക് ആവുമെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും, പഠനങ്ങൾ പൂർത്തിയാകാത്തതിനാൽ സ്ഥിതീകരിക്കാനാവില്ല.