ന്യൂഡൽഹി : മീൻ വിഭവങ്ങൾ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറുന്നെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ മീൻ ഉപഭോഗം പത്തുവർഷത്തിനിടെ ഇരട്ടിയോളം കൂടിയതായാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എൻസിഎഇആർ പഠന റിപ്പോർട്ട് പറയുന്നത്. 2011-2012ൽ ആളോഹരി ഏഴുകിലോ ആയിരുന്ന മീൻ ഉപയോഗം 2022-2023 ആയപ്പോഴേക്ക് 13 കിലോയായി എന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ 105 ജില്ലകളിൽ സർവേ നടത്തിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. മീൻ വാങ്ങാനായി ഇന്ത്യക്കാർ ഒരുമാസത്തെ ഭക്ഷണച്ചിലവിൽ 7.6 ശതമാനം തുകയാണ് 2011-2012ൽ ചിലവഴിച്ചത്. 2022-2023ൽ ഇത് 16.8 ശതമാനമായി ഉയർന്നു. വീടുകളിൽ മാസം തോറുമുള്ള മീൻ ഉപഭോഗം 2.66 കിലോ ആയിരുന്നത് പത്തുവർഷം കൊണ്ട് അഞ്ചു കിലോയായി കൂടി.
ആളോഹരി ഉപഭോഗം കൂടിയെങ്കിലും അന്താരാഷ്ട്ര ശരാശരിയെക്കാൾ കുറവാണ് ഇന്ത്യയിലേത് എന്ന് പഠന റിപ്പോർട്ട് പറയുന്നു. ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ 2031ഓടെ ഇന്ത്യയിലെ മീൻ ഉപഭോഗം ആളോഹരി 21 കിലോയ്ക്ക് മുകളിലെത്തുമെന്നുമെന്നാണ് പഠനറിപ്പോർട്ട് പ്രവചിക്കുന്നത്. അതേസമയം കേരളത്തിൽ മീൻ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. മീൻ ഉപഭോഗത്തിൽ രാജ്യത്ത് ഒന്നാമതുള്ളത് ലക്ഷദ്വീപ് ആണ്. ഇവിടെ ആളോഹരി ഉപഭോഗം 125 കിലോ ആണ്. ത്രിപുര -25.53 കിലോ, ഛത്തീസ്ഗഢ് -19.7 കിലോ, മണിപ്പുർ -18.25 കിലോ എന്നിവയാണ് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങൾ. മീൻ ഉപഭോക്താക്കൾ ഏറ്റവും കുറവുള്ളത് രാജസ്ഥാനിലാണ്. ഇവിടെ 0.01 കിലോ മാത്രമാണ് ആളോഹരി ഉപഭോഗം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























