ന്യൂഡൽഹി : നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഡൽഹി നിവാസികൾക്ക് 11.9 വർഷത്തെ ആയുസ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (എക്യുഎൽഐ) പ്രകാരമാണ് ഈ കണക്കുകൾ. പഠനത്തിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നായാണ് ഡല്‍ഹിയെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ 130 കോടി ജനങ്ങൾ ലോകാരോഗ്യ സംഘടനയുടെ മലിനീകരണ തോതിന്‍റെ പരിധിയായ 5 μg/m3 കവിയുന്ന പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 67.4 ശതമാനവും താമസിക്കുന്നത് ദേശീയ വായു ഗുണനിലവാരമായ 40 μg/m3 കവിയുന്ന പ്രദേശങ്ങളിലാണെന്നും എക്യുഎൽഐ കണ്ടെത്തി. ഇത് മൂലം ഒരു ഇന്ത്യക്കാരന്റെ ശരാശരി ആയുർദൈർഘ്യം 5.3 വർഷം കുറയുമെന്ന് പഠനം പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ മലിനീകരണ പരിധിയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിലെ മലിനീകരണ തോത് തുടരുകയാണെങ്കിൽ ഡല്‍ഹിയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യത്തില്‍ 11.9 വർഷം കുറയുമെന്ന് പഠനം പറയുന്നു. 1.8 കോടി നിവാസികളുള്ള ഡൽഹി ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണെന്ന് എക്യുഎൽഐ അറിയിച്ചു. പഞ്ചാബിലെ പത്താൻകോട്ടിൽ കണികാ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയുടെ ഏഴിരട്ടിയിലധികമാണ്. ആ പ്രദേശത്ത് നിലവിലെ നില തുടരുകയാണെങ്കിൽ ആയുർദൈർഘ്യം 3.1 വർഷമായി കുറയുമെന്നും പഠനം പറയുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങളാൽ വടക്കൻ സമതലങ്ങളിലെ കണികാ മലിനീകരണം രൂക്ഷമാണെങ്കിലും, മലിനീകരണം വർധിക്കുന്നതിൽ മനുഷ്യരും ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നും എക്യുഎൽഐ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033