Sunday, July 6, 2025 10:47 pm

കുടുംബം നോക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നതായി പഠനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുടുംബവും കുട്ടികളെയും പരിചരിക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സ്വന്തം തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്നതായി പഠനം. കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേയിലാണ് ശ്രദ്ധേയമായ ഈ വിവരമുള്ളത്. സ്ത്രീകൾക്കുള്ള കുറഞ്ഞ വേതനവും യാത്രാസൗകര്യമില്ലായ്മയും തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ 4,458 സ്ത്രീ തൊഴില്‍ അന്വേഷകരില്‍ നടത്തിയ സര്‍വേയിലാണ് ഏറെ ഗൌരവകരമായ കണ്ടെത്തലുള്ളത്. 57 ശതമാനം പേരും തൊഴില്‍ ഉപേക്ഷിക്കാനിടയായത് ഒറ്റക്കാരണം കൊണ്ട്. വീടും കുട്ടികളെയും നോക്കണം. പ്രായമായവരെ പരിചരിക്കേണ്ട ചുമതലയും തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമാകുന്നുണ്ട്.

കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്ന് ചേരുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും തൊഴിൽ പങ്കാളിത്തത്തില്‍ ഏറെ പിന്നിലെന്നാണ് കണ്ടെത്തല്‍. കുടുംബത്തിന്‍റയോ മറ്റുള്ളവരുടെയോ അനുവാദമില്ലാത്തതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വരുന്നവരും നിരവധിയാണ്. തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതൽ പേരും 25 നും 40നും ഇടയിൽ പ്രായമുള്ളവര്‍. അതേസമയം ജോലി ഉപേക്ഷിച്ച 96 ശതമാനം പേരും തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരാണ്. കേരള നോളജ് ഇക്കോണമി മിഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വനിതാ ശിശുവികസന മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷൻ ബ്രേക്ക് ത്രൂ ; എം ജി റോഡിലെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ...

0
കൊച്ചി : നഗരത്തിൽ വെള്ളകെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ...

കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു

0
കൊടുമൺ : കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ...

ക്ലിനിക്കിൽ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം പ്രായമായ ആൺകുട്ടി മരിച്ച സംഭവത്തിൽ പരാതിയുമായി...

0
കോഴിക്കോട്: കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ സുന്നത്ത് കർമ്മത്തിനായി എത്തിയ രണ്ട് മാസം...

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു

0
പത്തനംതിട്ട : വായന മാസാചരണത്തിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം...