മൊറാദാബാദ് (യുപി): പഠിക്കാത്തതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് പതിനേഴുകാരി ജീവനൊടുക്കി. മുറിയില്‍ ഒളിപ്പിച്ചുവച്ച റിവോള്‍വര്‍ ഉപയോഗിച്ച് പെണ്‍കുട്ടി വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ബജ്പുര്‍ മന്‍ ഗ്രാമത്തിലെ വീട്ടില്‍ ടെറസില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാതെ സമയം കളയുന്നതിന് അമ്മ ശകാരിച്ചതിനെത്തുടര്‍ന്ന് ദേഷ്യപ്പെട്ട് മുറിയിലേക്കു പോവുകയായിരുന്നു. പിന്നീട് വെടിയൊച്ച കേട്ടാണ് എല്ലാവരും എത്തിയത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ലൈസന്‍സ് ഇല്ലാത്ത റിവോള്‍വര്‍ ഉപയോഗിച്ചാണ് കുട്ടി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഇത് എങ്ങനെ കുട്ടിയുടെ കൈയില്‍ എത്തിയെന്നതില്‍ അന്വേഷണം നടന്നുവരികയാണ്.
സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോടു പറഞ്ഞു. മകള്‍ ഒരു വിധത്തിലുള്ള മാനസിക സമ്മര്‍ദത്തിലും അല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് പിതാവ് പറയുന്നത്