പാലക്കാട് ഗാന്ധിപ്രതിമയില്‍ ബി.ജെ.പി.കൊടി ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബി.ജെ.പി.യുടെ കൊടി കെട്ടി. പോലീസ് എത്തി കൊടി നീക്കം ചെയ്തു. ഗാന്ധിപ്രതിമയില്‍ പതാക കണ്ടതിനെ തുടര്‍ന്ന് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നില്‍ ബി.ജെ.പി. കൊടി കെട്ടിയിട്ടതുപോലുളള ഫോട്ടോയാണ് ആദ്യം പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി കൊടി നീക്കം ചെയ്തു. കൊടി നീക്കം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്‍റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.

ബി.ജെ.പി.പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് ആരോപിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എല്ലാ നേതാക്കന്മാരും അതില്‍ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് നഗരസഭയില്‍ ജയ്ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയത് ഏറെ വിവാദമായിരുന്നു. ബി.ജെ.പി. നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നായിരുന്നു നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...