കൈക്കൂലി വാങ്ങി ; മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി: സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്കെത്തിയത്. വിജിലൻസിന്റെ നിർദേശപ്രകാരം മാർക്ക് ചെയ്ത നോട്ട് യഹ്യ ഹെഡ് ക്ലർക്കിന് കൈമാറി. ഇതിനിടെയാണ് വിജിലൻസ് ബിജുവിനെ പിടികൂടിയത്.

ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം 5000 രൂപ ചോദിച്ചെങ്കിലും പിന്നീട് 3500 രൂപയാക്കി ചുരുക്കി. ഏഴ് മാസം മുമ്പാണ് ബിജു മഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്. ഇൻസ്പെക്ടർമാരായ ഐ.ഗിരീഷ് കുമാർ, എം.സി ജിസ്റ്റൽ, എസ്.ഐമാരായ ശ്രീനിവാസൻ, സജി, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, മോഹന കൃഷ്ണൻ, സലീം, ധനേഷ്, പ്രഷോബ്, നിഷ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. ബിജുവിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവേക്ക് നിർദ്ദേശവുമായി സുപ്രീം കോടതി

0
ന്യൂഡൽഹി: ട്രെയിനിലെ തിരക്ക് നിയന്ത്രിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ...

ജലനിരപ്പ് കുത്തനെ താഴേക്ക് ; ഇടുക്കിയിൽ ഒരു മാസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം

0
തൊടുപുഴ: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു....

പ്രസവശേഷം തെറ്റായ ബ്ലഡ് ഗ്രൂപ്പിലെ രക്തം നൽകി ; 24കാരിയുടെ നില ഗുരുതരം

0
ജോധ്പൂർ : പ്രസവത്തിന് പിന്നാലെ തെറ്റായ രക്തഗ്രൂപ്പിലുള്ള രക്തം നൽകിയതിനെ തുടർന്ന്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ തുടങ്ങും

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...