പാലക്കാട് : സുബൈര്‍ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ. ആര്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പോലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. സുബൈറിനെ കൊലപ്പെടുത്തിയ 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെങ്കിലും ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നിങ്ങിയിട്ടില്ല.
പ്രത്യക്ഷമായ തെളിവുകള്‍ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിക്കുന്നു. ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് എസ്.ഡി.പി.ഐ ആരോപണം. സുബൈര്‍ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് എസ്.ഡി.പി.ഐ അറിയിച്ചു.