ബിനീഷ് കോടിയേരി കേസില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും ഉള്‍പ്പെടുമെന്ന് സുഭാഷ് വാസു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബിനീഷ് കോടിയേരി കേസില്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബവും ഉള്‍പ്പെടുമെന്ന് സുഭാഷ് വാസു. നിക്ഷേപം നടത്തിയത് പാലാ സ്വദേശി ടോമി മാളിയേക്കല്‍ വഴി ആണ്. ഇയാളുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ബിനീഷ് കോടിയേരി കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതി ആകുമെന്ന് സുഭാഷ് വാസു പറഞ്ഞു.

കേരളത്തില്‍ നാലാം മുന്നണി നിലവില്‍ വരും. തന്റെ നേതൃത്വത്തില്‍ ഉള്ള ബിഡിജെഎസ് നാലാം മുന്നണിക്ക് നേതൃത്വം കൊടുക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. കേന്ദ്ര ബിജെപിയുടെയും കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വത്തിന്റെ യും പിന്തുണ തന്റെ ബിഡിജെഎസിന് ഉണ്ട്.

ഇതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പിന്തുണ ആവശ്യമില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സുരേന്ദ്രന്റെ ഔദാര്യം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ കേസില്‍ നിന്ന് രക്ഷതേടി തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര ബിജെപി നേതാക്കളുടെ കാല് പിടിച്ചുവെന്നും സുഭാഷ് വാസു ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...