കൊല്ലം: സുഭാഷ് വാസുവും വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതി റദ്ദാക്കി. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കണമെന്നും കോടതി.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുഭാഷിനെ മാറ്റി അഡ്മിനിസ്ട്രേഷന്‍ ഭരണം നടപ്പാക്കിയത്. പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കുകയായിരുന്നു.