പു​ത​പ്പി​നെ ചൊ​ല്ലി ത​ര്‍ക്കം : വെ​ള്ളി​മാ​ടു​കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ ആ​റു വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യത് താ​ഴേ​ക്ക് ത​ള്ള​യി​ട്ട്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : വെ​ള്ളി​മാ​ടു​കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ലെ അ​ന്തേ​വാ​സി​യാ​യ ആ​റു വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​ങ്കെ​ന്ന് പോ​ലീ​സ്. പു​ത​പ്പി​നെ ചൊ​ല്ലി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും അ​ജി​നെ താ​ഴേ​ക്ക് ത​ള്ള​യി​ട്ട് ത​ല നി​ല​ത്ത​ടി​ക്കു​കു​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ജി​ന്റെ  മു​റി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ത​ല​യോ​ട്ടി​ക്കേ​റ്റ ക്ഷ​ത​മാ​ണ് അ​ജി​ന്റെ  മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ ക​ണ്ടെ​ത്ത​ല്‍. മു​റി​യി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ര്‍ ചേ​ര്‍​ന്നാ​ണ് അ​ന്തേ​വാ​സി​യാ​യ അ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം നാ​ലു​പേ​രും കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. അ​ജി​ന്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ ഏ​ഴു​പേ​രാ​യി​രു​ന്നു​ള്ള​ത്. പു​ത​പ്പി​ന് വേ​ണ്ടി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ര്‍​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പി​ന്നീ​ട് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​ക്ക് ജു​വ​നൈ​ല്‍ ഹോ​മി​ലെ കു​ട്ടി​ക​ളെ വി​ളി​ച്ചു​ണ​ര്‍​ത്തു​ന്ന സ​മ​യ​ത്ത് അ​ജി​നെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ഞ്ഞ് ഒ​ന്ന​ര വ​ര്‍​ഷ​മാ​യി വെ​ള്ളി​മാ​ട്കു​ന്ന് ജു​വ​നൈ​ല്‍ ഹോ​മി​ലാ​ണ് ക​ഴി​യു​ന്ന​ത്.  സാ​മൂ​ഹ്യ നീ​തി ഓഫീ​സ​റും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി സാ​മൂ​ഹ്യ നീ​തി ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ശരീ​ര​ത്തി​ല്‍ ആ​രോ ഉ​പ​ദ്ര​വി​ച്ച​തി​ന്റെ​തു പോ​ലു​ള്ള പ​രി​ക്കു​ക​ള്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...

വടകരയുടെ മണ്ണിൽ സിപിഐഎം വിഷം കലക്കാൻ ശ്രമിച്ചു ; നാടിനോടുള്ള നീതി നടപ്പാക്കിയ പോലീസിന്...

0
പാലക്കാട്:  കാഫിർ സ്ക്രീൻഷോട്ട് കേസിലെ കള്ളത്തരം പൊളിച്ചത് ജനങ്ങളാണെന്ന് ഷാഫി പറമ്പിൽ...

പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന്...

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ്...