ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസ്സായിരുന്നു.
വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയുലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 1969 ല്‍ ഈസ്റ്റ് ബംഗാളിലൂടെയാണ് ആക്രമണ താരമായിരുന്ന സുഭാഷ് ഭൗമിക് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. 1970 ല്‍ ദേശീയ ടീമില്‍ അരങ്ങേറി. അക്കൊല്ലം തന്നെ മോഹന്‍ബഗാനിലേക്ക് ചേക്കേറിയ താരം 73 ല്‍ ഈസ്റ്റ് ബംഗാളിലേക്ക് തിരിച്ചുപോയി. മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും മോഹന്‍ബഗാനിലെത്തിയ അദ്ദേഹം 78 ല്‍ തിരികെ ഈസ്റ്റ് ബംഗാളിലെത്തി 79 ല്‍ ക്ലബ് കരിയര്‍ അവസാനിപ്പിച്ചു. ഈസ്റ്റ് ബംഗാളിനായി 165 ഗോളും മോഹന്‍ ബഗാന് വേണ്ടി 85 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ 69 കളിയില്‍ നിന്ന് 50 ഗോളും അടിച്ചു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മൊഹമ്മദന്‍, സാല്‍ഗോക്കര്‍ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു
RECENT NEWS
Advertisment