Tuesday, July 8, 2025 12:00 pm

സുഭിക്ഷ കേരളം പദ്ധതി : 4.84 ലക്ഷം ഫലവൃക്ഷത്തൈകളും മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകളും സൌജന്യ വിതരണത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിച്ചതും കര്‍ഷകരില്‍ നിന്നും സംഭരിച്ചതുമായ 4.84 ലക്ഷം ഫവലൃക്ഷത്തൈകളും വനം വകുപ്പ് തയ്യാറാക്കിയ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് അതാത് കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്.  ആവശ്യക്കാര്‍ അപേക്ഷ കൃഷി ഭവനുകളില്‍ നേരിട്ട് നല്‍കുകയോ [email protected]എന്ന മെയില്‍ വിലാസത്തില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യുകയോ വേണം.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍, വാഴ വിത്തുകള്‍, പ്‌ളാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, കുടംപുളി, നെല്ലി, നാരകം, കറിനാരകം ഞാവല്‍, റമ്പുട്ടാന്‍, അരിനെല്ലി, പേര, ലക്ഷ്മിതരു മുതലായ ഫലവൃക്ഷത്തൈകളും കണിക്കൊന്ന, ഇലഞ്ഞി, ടെക്കോമ, ജക്കരാന്ത, ചമത തുടങ്ങിയ പൂമരങ്ങളും കൂവളം, നീര്‍മരുത്, വേപ്പ്, ദന്തപ്പാല, ഇലിപ്പ, രക്തചന്ദനം, കരിങ്ങാലി തുടങ്ങിയ ഔഷധ സസ്യങ്ങളും തേക്ക്, താന്നി, കമ്പകം തുടങ്ങിയ തടി വൃക്ഷത്തൈകളുമാണ് വിതരണം ചെയ്യുന്നത്. ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈകള്‍ക്ക് 25 ശതമാനം വില ഉപയോക്താവ് നല്‍കണം. ബാക്കിയുള്ള തൈകള്‍ എല്ലാം തന്നെ സൗജന്യമായി വിതരണം ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നഴ്‌സറികളില്‍ നിന്നും തൈകള്‍ വിതരണത്തിനായി കൃഷി ഓഫീസുകളില്‍ എത്തിക്കുന്നതും നടീലിനായി കണ്ടെത്തിയ സ്ഥലങ്ങളില്‍ എത്തിക്കുന്നതും. കൃഷി, വനം-ക്ഷീരവികസനം, തദ്ദേശ സ്വയംഭരണം, യുവജനക്ഷേമം, വിദ്യാഭ്യാസം, റവന്യൂ, സഹകരണം തുടങ്ങിയ വകുപ്പുകളും കെ.എസ്.ഇ.ബി, പി.സി.കെ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും ഒന്ന് ചേര്‍ന്ന് കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടീലും വിതരണവും നടത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഏകീകരിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരണം നോർത്ത് ശാഖയിൽ ഗുരുവിചാര ജ്ഞാനയജ്‌ഞം നടന്നു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും...

ചുളുവിലയ്ക്ക് സ്ഥലം നൽകിയില്ല ; പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി

0
ഖലിലാബാദ്: ചുളുവിലയ്ക്ക് ചോദിച്ച സ്ഥലം നൽകിയില്ല. പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ...

കോന്നി അതുമ്പുംകുളത്ത് വീണ്ടും കാട്ടാന ശല്യം : കൃഷി നശിപ്പിച്ചു

0
പത്തനംതിട്ട : കോന്നി അതുമ്പുംകുളം വരികഞ്ഞില്ലിയിൽ ആന ഇറങ്ങി. ജോർജ്...

പുടിൻ പുറത്താക്കിയ റഷ്യൻ ഗതാഗത മന്ത്രി കാറിനുള്ളില്‍ ജീവനൊടുക്കി

0
മോസ്കോ: റഷ്യയുടെ മുന്‍ ​ഗതാ​ഗത മന്ത്രിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ...