പത്തനംതിട്ട: മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങൾ ജീവകാരുണ്യ പ്രവർത്തനം എന്ന ഒറ്റവാക്കിൽ ഒതുക്കാനാകില്ലെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ് കെ.റ്റി. തോമസ് അഭിപ്രായപ്പെട്ടു. മാനവ സേവനമാണ് ജീവിത ലക്ഷ്യമെന്ന വിശ്വാസത്തിലുറച്ച് സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ചടുലവും അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനും വേണ്ടി കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നവർ ഏറെയുണ്ട്.
ഒരാൾ പോലും പട്ടിണി കിടന്നു മരിക്കാൻ പാടില്ല. ഒരു കുട്ടിയും പണമില്ലാത്തതിന്റെ പേരിൽ പഠിക്കാതിരിക്കാൻ പാടില്ല. ഒരു രോഗിയും പണം ഇല്ലാത്തതിന്റെ പേരിൽ ചികിത്സ ലഭിക്കാതെ മരിക്കാൻ പാടില്ല. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് പറഞ്ഞത് മുഹമ്മദ് നബിയാണ്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കാൻ യേശു ക്രിസ്തുവും പഠിപ്പിച്ചു. വിദ്യകൊണ്ടു പ്രബുദ്ധരാകുവാൻ ശ്രീനാരായണഗുരു നമുക്ക് ഉപദേശം തന്നു. പലപ്പോഴും ഈ വിശുദ്ധ വചനങ്ങളൊന്നും തന്നെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നാം ശ്രമിക്കാറില്ല. എന്നാൽ സ്വന്തം കർമകാണ്ഡത്തിലൂടെ എങ്ങനെ ഈ മഹത്‌വചനങ്ങൾ പ്രാവർത്തികമാക്കാം എന്നു കാണിച്ചുതരുന്ന ജീവകാരുണൃ പ്രവർത്തകർ ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹൃപ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണകിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അലങ്കാർ അഷറഫ് അദ്ധൃക്ഷത വഹിച്ചു. ജോർജ്ജ് വർഗ്ഗീസ് തെങ്ങും തറയിൽ, തനിമ നവാസ്, ഷൈജു വെട്ടിപ്പുറം, സുമി സുനിൽ, സുബിയ ജോബി, വാസന്തി ബാബു, മണിയമ്മ വാസു, രാധിക സുനീഷ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































