മോസ്‌കോ: ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 8ന് ജമ്മുകശ്മീരിലെ കത്വ മേഖലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ജൂൺ 23ന് റഷ്യയിലെ ഡാഗെസ്താനിലും മാർച്ച് 22 ന് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു. ഭീകരാക്രമണങ്ങളും ഭീകരവാദികൾക്ക് സഹായം നൽകുന്ന ശൃംഖലകളും ഇല്ലാതാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം സഹകരണത്തോടെ ശക്തമായി പോരാടുമെന്ന് നേതാക്കൾ പറഞ്ഞു. പാകിസ്താനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളാണ് ഇന്ത്യ നേരിടുന്നത്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.