ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് സുചിത്രയുടെ കുടുംബം. സ്വര്‍ണ്ണവും കാറും നല്‍കിയതിന് പുറമെ 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇത് നല്‍കാത്തതില്‍ മാനസികവും ശാരീരികവുമായ പീഡനം സുചിത്രയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്ന് അച്ഛനും അമ്മയും പറഞ്ഞു.
തൂങ്ങി മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കായംകുളം വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് 19-കാരിയായ സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21-നായിരുന്നു ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവും സുചിത്രയും വിവാഹിതരായത്. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നും വിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു.