പത്തനംതിട്ട: ശുചിത്വ മിഷന്റെ “എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി” എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ റീലുകളെ ജില്ലാതലത്തിൽ പരിശോധിച്ച് തെരഞ്ഞെടുക്കുന്നവയെ സംസ്ഥാനതല മത്സരത്തിന് അയക്കുന്നതാണ് രീതി. പരമാവധി ഒരു മിനിറ്റ് ദൈർഘ്യം ഉളള റീലുകളാണ് തയ്യാറാക്കേണ്ടത്. മലയാള ഭാഷയിൽ തയ്യാറാക്കിയ റീലുകൾ 9:16 അനുപാതത്തിൽ പോട്രേറ്റ് രീതിയിൽ വേണം തയ്യാറാക്കാൻ. MP4 അല്ലെങ്കിൽ AVI ഫോർമാറ്റിൽ ആണ് റീൽ തയ്യാറാക്കേണ്ടത്. റീലുകളിൽ ഉൾപ്പെടുക്കേണ്ട ഫ്രെയിം ശുചിത്വ മിഷൻ പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ ലഭിക്കുന്നതാണ്. ഫ്രെയിം ഉൾപ്പെടുത്താത്ത റീലുകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.
എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി എന്നതാണ് റീലിന്റെ വിഷയം. റീൽ ചിത്രീകരിച്ച വ്യക്തി അത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്‌ത് അതിന്റെ ലിങ്കും വീഡിയോയ്ക്ക് ഒപ്പം അയച്ചു തരേണ്ടതാണ്. പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ കൂടി ചേർത്ത് വേണം അയക്കാൻ. മത്സരത്തിനായി റീലും മറ്റ് വിവരങ്ങളും 9744324071 എന്ന വാട്സാപ്പ് നമ്പരിലേക്കോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്കോ അയച്ചുതരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744324071 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. റീലുകൾ മത്സരത്തിനായി അയ്ക്കേണ്ട അവസാന തീയതി 2025 ജൂൺ 28 ശനിയാഴ്ച്ചയാണ്. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 റീലുകൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.