റീൽസ് മത്സരവുമായി ശുചിത്വ മിഷൻ ; തെരഞ്ഞെടുക്കപ്പെടുന്ന റീലുകൾക്ക് 10,000 രൂപ സമ്മാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  ശുചിത്വ മിഷന്റെ “എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി” എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതല റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ റീലുകളെ ജില്ലാതലത്തിൽ പരിശോധിച്ച് തെരഞ്ഞെടുക്കുന്നവയെ സംസ്ഥാനതല മത്സരത്തിന് അയക്കുന്നതാണ് രീതി. പരമാവധി ഒരു മിനിറ്റ് ദൈർഘ്യം ഉളള റീലുകളാണ് തയ്യാറാക്കേണ്ടത്. മലയാള ഭാഷയിൽ തയ്യാറാക്കിയ റീലുകൾ 9:16 അനുപാതത്തിൽ പോട്രേറ്റ് രീതിയിൽ വേണം തയ്യാറാക്കാൻ. MP4 അല്ലെങ്കിൽ AVI ഫോർമാറ്റിൽ ആണ് റീൽ തയ്യാറാക്കേണ്ടത്. റീലുകളിൽ ഉൾപ്പെടുക്കേണ്ട ഫ്രെയിം ശുചിത്വ മിഷൻ പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ ലഭിക്കുന്നതാണ്. ഫ്രെയിം ഉൾപ്പെടുത്താത്ത റീലുകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി എന്നതാണ് റീലിന്റെ വിഷയം. റീൽ ചിത്രീകരിച്ച വ്യക്തി അത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്‌ത് അതിന്റെ ലിങ്കും വീഡിയോയ്ക്ക് ഒപ്പം അയച്ചു തരേണ്ടതാണ്. പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ കൂടി ചേർത്ത് വേണം അയക്കാൻ. മത്സരത്തിനായി റീലും മറ്റ് വിവരങ്ങളും 9744324071 എന്ന വാട്സാപ്പ് നമ്പരിലേക്കോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്കോ അയച്ചുതരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744324071 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. റീലുകൾ മത്സരത്തിനായി അയ്ക്കേണ്ട അവസാന തീയതി 2025 ജൂൺ 28 ശനിയാഴ്ച്ചയാണ്. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 റീലുകൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ്യ സമ്മാനക്കൂപ്പൺ വഴി കണ്ണൂർ സ്വദേശി 3 കോടി തട്ടിയതായി പരാതി ; അന്വേഷണം...

0
കണ്ണൂർ : ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ...

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....