ഡല്‍ഹി: സുഡാനില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. നാല് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ നൂറ്റിയെണ്‍പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യോമപാത തുറക്കുന്നതോടെ മടങ്ങാന്‍ സന്നദ്ധരായവരെ തിരിച്ച് കൊണ്ടുവരാനാണ് നീക്കം. 6000 ഓളം ഇന്ത്യക്കാരാണ് ഖാര്‍തൂമിലുള്ളത്. ഇതില്‍ 150 ഓളം മാലയാളികളുണ്ട്. കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച കണ്ണൂരിലെ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആദ്യ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.
ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. സ്‌കൂളുകളിലും ഓഫീസുകളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.