സുഡാനിലെ ആഭ്യന്തര കലാപം ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സുഡാനില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. നാല് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ നൂറ്റിയെണ്‍പതോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യോമപാത തുറക്കുന്നതോടെ മടങ്ങാന്‍ സന്നദ്ധരായവരെ തിരിച്ച് കൊണ്ടുവരാനാണ് നീക്കം. 6000 ഓളം ഇന്ത്യക്കാരാണ് ഖാര്‍തൂമിലുള്ളത്. ഇതില്‍ 150 ഓളം മാലയാളികളുണ്ട്. കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച കണ്ണൂരിലെ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആദ്യ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചു.

ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. സ്‌കൂളുകളിലും ഓഫീസുകളിലും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...