താപനില ഉയരുന്നു ; സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ഉയർന്നതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പകൽ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട് ചെയ്യുക. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5000 മെഗാവാട്ട് പിന്നിട്ടതോടെയാണ് കെഎസ്ഇബിയുടെ നീക്കം. വൈദ്യുതി ബോർഡ് പവർ കട്ട് ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സെക്ഷൻ ഓഫീസുകൾക്ക് നൽകിയിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ടുളള ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല.

ഓരോ സെക്ഷൻ പരിധിയിലും മൂന്ന് പവർ യൂണിറ്റുകൾ 15 മിനിറ്റ് വീതം പവർ കട്ട് ചെയ്യുന്നതോടെ, ഒരു ദിവസം 45 മിനിറ്റ് വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തുക. ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉൽപ്പാദനം ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ, 38 ശതമാനം ജലം മാത്രമാണ് അവശേഷിക്കുന്നത്. വേനൽ മഴ ശക്തിയായില്ലെങ്കിൽ ഡാമുകളിൽ വൈദ്യുതി ഉൽപ്പാദനത്തിനുള്ള ജലം ഇനിയും കുറയുന്നതാണ്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി പുറത്തുനിന്നും യൂണിറ്റിന് 20 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നുണ്ട്. വൈദ്യുതി ഉപഭോഗം ഇനിയും വർദ്ധിക്കുകയാണെങ്കിൽ, വരും മാസങ്ങളിൽ അരമണിക്കൂറെങ്കിലും പവർ കട്ട് ചെയ്യുന്നതടക്കമുള്ള തീരുമാനത്തിലേക്ക് എത്തുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...