നിലമ്പൂര്‍: വഴിക്കടവ് നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. മൈസൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്. ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പുഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു. അപകടം നടന്ന് ലോറിയിലേക്ക് തീപിടിച്ചതോടെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പോലീസ് പറഞ്ഞു.
നാടുകാണി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ; ആര്‍ക്കും അപായമില്ല
RECENT NEWS
Advertisment