നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എന്നും ഉപയോഗിക്കുന്ന ഒന്നാണ് പഞ്ചസാര. ചായ, കാപ്പി, ജ്യൂസ് പലഹാരങ്ങൾ ഇവയിലെല്ലാം നാം പഞ്ചസാര ഇടും. എന്നാൽ ആവശ്യത്തിന് അല്ലാതെ അനാവശ്യത്തിന് പഞ്ചസാര ഉപയോഗിക്കുന്നത് നല്ലതല്ല. ശർക്കരയിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് പഞ്ചസാര. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉയർന്ന കലോറി നൽകും. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. അമിത വണ്ണം ഉണ്ടാക്കും. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കും. ശരീര കോശങ്ങൾ ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കാതെ വരുന്നതാണ് ടൈപ്പ് 2 പ്രമേഹം. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, വീക്കം, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ എന്നിവയ്ക്ക് ഇത് കാരണമാകും.
പല്ല് നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് പഞ്ചസാരയ്ക്ക് ഉണ്ട്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുന്നു. ഇത് പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കും. യുറിക് ആസിഡ് ഉണ്ടാക്കും. ഇത് ദന്തപ്രശ്നങ്ങളുണ്ടാക്കും. മധുരമുള്ള ഭക്ഷണങ്ങൾ പെട്ടെന്ന് ഊർജം വർധിപ്പിക്കുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും പിന്നീട് കുത്തനെ കുറയുകയും ചെയ്യും. ഇത് മൂഡ് സ്വിംങ്സിന് കാരണമായേക്കാം. അമിതമായ പഞ്ചസാരയുടെ ഉപയോഗം കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് (NAFLD) കാരണമാകും. കാലക്രമേണ ഇത് കരൾ രോഗമുണ്ടാക്കും. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.