കൊല്ലം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ നിരാശയില്‍ കൊല്ലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലപ്രഖ്യാപനം നടത്തിയത്. 98.82 എന്ന റെക്കോര്‍ഡ് വിജയശതമാനമാണ് ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉണ്ടായിരിക്കുന്നത്.
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ നിരാശയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
RECENT NEWS
Advertisment