കോവിഡ്​ ബാധിച്ച്​ മൂന്ന്​​​ മലയാളികൾ കൂടി സൗദിയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ദമ്മാം/ബുറൈദ​: കോവിഡ്​ ബാധിച്ച്​ മൂന്ന്​​​ മലയാളികൾ കൂടി സൗദിയിൽ മരിച്ചു. ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ റാവുത്തർ (47), കായംകുളം ചിറക്കടവം പാലത്തിൻ കീഴിൽ സ്വദേശി പി.എസ്. രാജീവ്​ (53) എന്നിവർ ദമ്മാമിലും ​തിരുവനന്തപുരം ബീമാപള്ളി സ്വദേശി പുതുവൽ പുരയിടം മുഹമ്മദ്‌ നൂഹ് മകൻ മുഹമ്മദ് സലിം (45) ബുറൈദയിലുമാണ്​ മരിച്ചത്​.

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഖോബാറിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ്​ സൈനുദ്ദീൻ സുലൈമാൻ റാവുത്തരുടെ മരണം. അൽഖോബാറിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. മൃതദേഹം ഖോബാറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: മാജിദ. മക്കൾ: സൽമാൻ, സഫാൻ.

അബ്​ഖൈഖിൽ ജോലി ചെയ്​തിരുന്ന പി.എസ്​. രാജീവിന്​ രണ്ടാഴ്ച മുമ്പാണ്​ കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടത്​. അബ്​ഖൈഖിലെ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചു. രോഗം മൂർച്​ഛിച്ചതിനെത്തുടർന്ന് ഒരാഴ്ചയായി ദമ്മാം മെഡിക്കൽ കോംപ്ലക്​സിൽ വെൻറിലേറ്ററിൽ ആയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.  ഭാര്യ –  ബിന്ദു രാജീവ്. മക്കൾ – അശ്വിൻ രാജ്, കാർത്തിക് രാജ്.

14 വർഷമായി ബുറൈദയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച മുഹമ്മദ്​ സലീം. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന്​ മനസിലായതിനാൽ 10 ദിവസമായി വീട്ടിൽ തന്നെ ക്വറൻറീനിൽ കഴിയുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10 മണിയോടെ ശ്വാസതടസ്സം കൂടിയതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ-   മസീദ. മക്കൾ –  മുഫീദ, സഫ, റിദ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...