തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ചത് കള്ളക്കടത്തു സംഘം കൊല്ലുമെന്ന് ഭയന്നാണെന്ന് ജയഘോഷിന്റെ മൊഴി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് താനാണെന്ന് പ്രതികള്‍ തെറ്റിദ്ധരിക്കും എന്ന് ഭയന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്. രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. കൈ മുറിച്ചത് രാവിലെ പതിനൊന്നരയോടെയാണെന്നും ജയഘോഷ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
അതേസമയം, ആത്മഹത്യാശ്രമം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് കസ്റ്റംസു പോലീസും. കസ്റ്റംസ് അജയഘോഷില്‍ നിന്ന് മൊഴിയെടുക്കും. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ഒടുവില്‍ ജയഘോഷിനെ ഫോണില്‍ വിളിച്ച സുഹൃത്ത് നാഗരാജും സംശയ നിഴലിലാണ്.