Saturday, March 22, 2025 1:23 pm

കണ്ണൂരിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം ; മാനസിക പീഡനത്തിന് നാലുപേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ ആരോഗ്യ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. ക്വാറന്‍റൈന്‍ ലംഘിച്ചെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിനാണ് കേസ്. വ്യാജ പ്രചാരണത്തിൽ മനംനൊന്ത് ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയാണ് ആത്മഹത്യാശ്രമം നടത്തിയത്. രക്തസമ്മർദ്ദം കുറയാനുള്ള 20 ഗുളികകൾ വിഴുങ്ങി ജീവനൊടുക്കാനായിരുന്നു ശ്രമം.

ബെംഗളൂരുവിൽ നിന്ന് ഈ മാസം 19ന് വന്ന സഹോദരി സമ്പർക്കം പുലർത്തിയവരുമായി ആരോഗ്യപ്രവർത്തക അടുത്തിടപഴകിയെന്നും ഇവരെ ക്വാറന്‍റൈനിൻ പ്രവേശിപ്പിക്കണമെന്നുമായിരുന്നു കോൺഗ്രസ് ബിജെപി പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം. ഇവർക്ക് സമ്പർക്കമില്ലെന്നും ക്വാറന്‍റൈന്‍ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് ന്യൂമാഹി പഞ്ചായത്ത് വിശദീകരിച്ചു.

കോൺഗ്രസും ബിജെപിയും സമരം തുടങ്ങിയതിന് പിന്നാലെ വെള്ളിയാഴ്ച രാത്രി രക്തസമ്മർദ്ദം കുറയാനുള്ള ഗുളികകൾ അമിതമായി കഴിച്ച് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് തുടങ്ങിയത് മുതൽ ലീവ് പോലുമെടുക്കാതെ ജോലി ചെയ്ത തനിക്കെതിരെ സഹപ്രവർത്തകൻ അപവാദ പ്രചാരണം നടത്തിയെന്ന് വാട്സപ്പിൽ കുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. സഹപ്രവർത്തകർക്കയച്ച കുറിപ്പിൽ പൊതുപ്രവർത്തകനടക്കം നാല് പേരായിരിക്കും മരിച്ചാൽ ഉത്തരവാദികൾ എന്നുമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് വിളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം

0
ചെന്നൈ : മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത...

മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ കുറ്റവാളി പിടിയിൽ

0
കോഴിക്കോട് : മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ...

തൊടുപുഴയിൽ നിന്ന് ആളെ കാണാതായ സംഭവം ; കൊന്ന് ഗോഡൗണിൽ ഒളിപ്പിച്ചതായി സൂചന

0
ഇടുക്കി: ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയെന്ന് സംശയം ....

ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു

0
മലപ്പുറം : പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു....