ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. തന്‍വീര്‍ സിംഗ്(35) എന്ന യുവാവാണ് മരിച്ചത്.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് എത്തിയ തന്‍വീറിനെ പരിശോധിച്ചപ്പോള്‍ വൈറസ് ബാധ സംശയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ ഐസൊലേഷനിലാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കാന്‍ തന്‍വീര്‍ വിമുഖത കാണിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പഞ്ചാബ് സ്വദേശിയാണ് യുവാവ്.