കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളിലെ കൂട്ട ആത്മഹത്യാശ്രമത്തിനിടെ മരിച്ചത് 9 പേര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തില്‍ 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളിലെ കൂട്ട ആത്മഹത്യാ ശ്രമത്തിനിടെ മരിച്ചത് 9 പേര്‍. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ടുപേരുമാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച്‌ മരിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകള്‍ ചികിത്സയിലാണ്. ചെങ്ങന്നൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്താണ് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

അരുംകൊലയും ആത്മഹത്യയും ; നടുക്കം വിട്ടുമാറാതെ നീലേശ്വരം ഗ്രാമം
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും നാട്. നീലേശ്വരം പൂജപ്പുര വീട്ടില്‍ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രന്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതേസമയം രാജേന്ദ്രന്‍ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. നീലേശ്വരം ജങ്ഷനില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രന്‍.

പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കിയത് അടുത്ത മാസം വിവാഹം നടക്കാനിരിക്കെ
കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെ. കാലായില്‍ സുകുമാരന്‍ (52), ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ സുവര്‍ണ്ണ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇന്നലെ രാത്രിയില്‍ നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. നാലു പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.

ചെങ്ങന്നൂരില്‍ ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ മനംനൊന്താണ് യുവതി മകനെ കൊലപ്പെടുത്തിയ ശേഷം…
ചെങ്ങന്നൂരില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയത് ഭര്‍ത്താവ് മരിച്ചതിന്‍റെ വിഷമത്തിലാണെന്നാണ് നിഗമനം. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകളന്‍ കല്‍ക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുന്‍പാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...