വീട്ടിൽ അറിയിക്കാതെ ഗോവ ട്രിപ്പ്, വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഗോവ : വീട്ടുകാരെ അറിയിക്കാതെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവാവും യുവതിയും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഗോവ പാലോലം ബീച്ചിലാണ് സംഭവം. സുപ്രിയയുടെ മൃതദേഹം ബീച്ചിലടിഞ്ഞതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഇവരാണ് ലൈഫ് ഗാര്‍ഡിന്‍റെ സഹായത്തോടെ മൃതദേഹം കരക്കെത്തിച്ചത്. പിന്നാലെ വിഭുവിന്‍റെ മൃതദേഹവും കണ്ടെത്തി. ഇരുവരെയും കൊങ്കണ്‍ സോഷ്യല്‍ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

കൊങ്കണ്‍ പോലീസ് പറയുന്നതനുസരിച്ച് സുപ്രിയയും വിഭുവും അവധിക്കാലം ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു. സുപ്രിയ ബംഗളൂരുവിലും വിഭു ഡല്‍ഹിയിലുമാണ് താമസിച്ചിരുന്നത്. ഇരുവരും ബന്ധുക്കളായിരുന്നുവെന്നും ഗോവയിലാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഗോവയിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പാലോലം ബീച്ചിന് സമീപം ഇവരെ കണ്ടതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...