കൊച്ചി: തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്ന് പ്രമുഖ യൂട്യൂബറും വ്ളോഗറുമായ സുജിത് ഭക്തന്‍. സിംഗപ്പൂര്‍ – മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടില്‍ റെയ്ഡ് നടന്ന വിവരം അറിഞ്ഞില്ലെന്നും സുജിത് ഭക്തന്‍ പറഞ്ഞു. യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ പേരും വാര്‍ത്തകളില്‍ പരാമര്‍ശമുണ്ടെന്നും അറിഞ്ഞു. എന്നാല്‍ തന്റെ വീട്ടിലോ ഓഫീസിലോ ഒന്നും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ട്. ജിഎസ്ടി അടയ്ക്കുന്നുണ്ട്. ടാക്‌സ് സംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്താറില്ല. എനിക്ക് ഒരു കമ്പനി കൂടിയുണ്ട്. അതുകൊണ്ട് ഒരു വീഴ്ചയും വരുത്താറില്ലെന്ന് സുജിത്ത് പറയുന്നു.
കോടികളുടെ വാര്‍ഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. പലര്‍ക്കും ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. സജു മുഹമ്മദ്, സെബിന്‍ തുടങ്ങിയവരും യൂട്യൂബര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.