എന്റെ വീട്ടില്‍ റെയ്ഡോ ; താന്‍ അറിഞ്ഞില്ല എന്ന് വ്‌ളോഗര്‍ സുജിത് ഭക്തന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്ന് പ്രമുഖ യൂട്യൂബറും വ്ളോഗറുമായ സുജിത് ഭക്തന്‍. സിംഗപ്പൂര്‍ – മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടില്‍ റെയ്ഡ് നടന്ന വിവരം അറിഞ്ഞില്ലെന്നും സുജിത് ഭക്തന്‍ പറഞ്ഞു. യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്റെ പേരും വാര്‍ത്തകളില്‍ പരാമര്‍ശമുണ്ടെന്നും അറിഞ്ഞു. എന്നാല്‍ തന്റെ വീട്ടിലോ ഓഫീസിലോ ഒന്നും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്‍കം ടാക്‌സ് അടയ്ക്കുന്നുണ്ട്. ജിഎസ്ടി അടയ്ക്കുന്നുണ്ട്. ടാക്‌സ് സംബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്താറില്ല. എനിക്ക് ഒരു കമ്പനി കൂടിയുണ്ട്. അതുകൊണ്ട് ഒരു വീഴ്ചയും വരുത്താറില്ലെന്ന് സുജിത്ത് പറയുന്നു.

കോടികളുടെ വാര്‍ഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. പലര്‍ക്കും ഓഫീസുകള്‍ ഇല്ലാത്തതിനാല്‍ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. സജു മുഹമ്മദ്, സെബിന്‍ തുടങ്ങിയവരും യൂട്യൂബര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...