ജപ്പാനിലും ചൈനയിലും ഉള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ലാ സവിശേഷതകളും വന്ദേ ഭാരതിൽ ഉണ്ട് ; യാത്രയെ കുറിച്ച് സുജിത്ത് ഭക്തൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ യാത്രക്കാരനായി വ്ലോഗർ സുജിത് ഭക്തനും. റെയിൽവേ ട്രാക്കുകൾക്ക് വേഗത കുറവാണെന്ന സങ്കടമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. താൻ ഇതിനു മുൻപും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെന്നും, അതിലൊക്കെയുള്ള എല്ലാ സവിശേഷതകളും വന്ദേ ഭാരതിലും ഉണ്ടെന്ന് സുജിത് ഭക്തൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിനിന്റെ ഉദ്ഘാടനം ഇത്ര ഹൈപ്പോട് കൂടി നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ കഴിഞ്ഞ മാസം യാത്ര ചെയ്ത ജപ്പാനിലും ചൈനയിലും ഉള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ലാ സവിശേഷതകളും വന്ദേ ഭാരതിൽ ഉണ്ട്, കേരളത്തിൽ ഇത് വന്നതിൽ അഭിമാനം. മലയാളികൾ ആഘോഷിക്കേണ്ട കാര്യമാണ്.

കൂടുതൽ ട്രെയിനുകൾ ഇനിയും വരട്ടെ. പുതിയ പുതിയ സംഭവങ്ങൾ വരണം. അതിവേഗത്തിൽ നമുക്ക് എത്താൻ സാധിക്കും. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മൂന്ന് മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും എന്നതൊക്കെ വളരെ വലിയ കാര്യമാണ്. നമ്മുടെ കേരളത്തിലെ ട്രാക്കുകൾ പഴയതായത് കൊണ്ട് സ്പീഡ് കുറവാണ്. വളവും തിരിവും ഒക്കെ ആണല്ലോ? ഭാവിയിൽ അതും കൂടെ പരിഹരിക്കപ്പെടുമായിരിക്കും’, സുജിത് ഭക്തൻ പറയുന്നു. അതേസമയം, ഇന്ന് 11.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്.

പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടം നേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാണ് ഉള്ളത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...