ന്യൂഡല്‍ഹി : ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും മുൻ മന്ത്രി സത്യേന്ദർ ജെയിനും തന്നെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി സുകേഷ് ചന്ദ്രശേഖർ. ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. എഎപി നേതാവ് സത്യേന്ദർ ജെയിൻ തന്നെ വിളിച്ചെന്നും അവർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും സുകേഷ് ആരോപിച്ചു.
48 മണിക്കൂറിനകം കേസുകൾ പിൻവലിക്കണമെന്ന് സത്യേന്ദർ ജെയിൻ നിർദ്ദേശിച്ചുവെന്നാണ് സുകേഷ് ആരോപിക്കുന്നത്. അവർക്കെതിരായ എല്ലാ സ്‌ക്രീൻഷോട്ടുകളും ചാറ്റുകളും വോയ്സ് റെക്കോർഡിംഗുകളും കൈമാറാനും മാധ്യമങ്ങൾക്കും ഉന്നതതല സമിതിക്കും നൽകിയ മൊഴികൾ പിൻവലിക്കാനും ജെയിൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് സുകേഷ് അറിയിച്ചു.
ഡിസംബർ 31 ന് കർണാടക തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റും ജയിൽ സൂപ്രണ്ട് രാജ്കുമാർ മുഖേന പഞ്ചാബിലെ ഖനന കരാറും ജെയിൻ വാഗ്ദാനം ചെയ്തതായി കത്തിൽ പറയുന്നു. തന്നെ മറ്റൊരു ജയിലിലേക്ക് മാറ്റുമെന്ന് ജെയിൻ ഭീഷണിപ്പെടുത്തിയെന്നും സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ തന്നെ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുംവിധം ഉപദ്രവിക്കുമെന്ന് ജെയിൻ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
എഎപിക്ക് 60 കോടി രൂപ നൽകിയതായി ഏതാനും ആഴ്ചകൾക്ക് മുമ്പ് സുകേഷ് ചന്ദ്രശേഖർ അവകാശപ്പെട്ടിരുന്നു. ഉന്നത വ്യക്തികളിൽ നിന്നും സെലിബ്രിറ്റികളിൽ നിന്നും പണം തട്ടിയ കേസിൽ ഇയാൾ ഇപ്പോൾ ഡൽഹിയിലെ മണ്ഡോലി ജയിലിലാണ്. നേരത്തെ തിഹാർ ജയിലിൽ കഴിഞ്ഞിരുന്നെങ്കിലും വധഭീഷണി ചൂണ്ടിക്കാട്ടി ജയിൽ മാറ്റണമെന്ന ആവർത്തിച്ചുള്ള അഭ്യർത്ഥനയെ തുടർന്നാണ് ഇയാളെ മാറ്റിയത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]