ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ റോഡ് സുക്ഷാ നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ജില്ലാ പോലീസിന്‍റെ സഹകരണത്തോടെ ഡോ.ഇ.ജി. സുരേഷ് ഫൗണ്ടേഷന്‍റെയും ആലപ്പുഴ സെന്‍ട്രല്‍ ലയണ്‍സ് ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ബോര്‍ഡുകള്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യാണ് സ്ഥാപിച്ചത്. ഡി.വൈ.എസ്.പി എന്‍.ആര്‍. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ഇ.ജി. സുരേഷ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. ബി. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്. രൂപേഷ്, സി.എ. എബ്രഹാം, കെ. നാസര്‍, രാജ് മോഹന്‍, സുബ്രമണ്യന്‍, ദിലീപ് കുമാര്‍, ഷിയാസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
ആലപ്പുഴ ബീച്ചില്‍ റോഡ് സുക്ഷാ നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചു
RECENT NEWS
Advertisment